FOCUS TET COACHING
ENGILSH

Affirmatives and negativse
വാക്യങ്ങളെ വിധി, നിഷേധം എന്ന് രണ്ടായി തിരിച്ചിരിക്കുന്നു.
1.    Affirmative Sentence (വിധിവാക്യം)
  
 ഒരു ക്രിയ നടക്കുന്നു എന്നുപറഞ്ഞാല്‍ വിധി.
  
 e.g:    They write.
        അവര്‍ എഴുതുന്നു.
        
        We learn.
        ഞങ്ങള്‍ പഠിക്കുന്നു.
        
        We go
        നമ്മള്‍ പോകുന്നു.
2.    Negative Sentence (നിഷേധവാക്യം)
    
ഒരു ക്രിയ നടക്കുന്നില്ല എന്നുപറഞ്ഞാല്‍ നിഷേധവാക്യം.
  
 e.g:    They do not write.
           അവര്‍ എഴുതുന്നില്ല.
        
        We do not learn.
        നമ്മള്‍ പഠിക്കുന്നില്ല.
നിഷേധവാക്യത്തിന് Negative sentence എന്നു പറയുന്നു.
    
വിധിവാക്യമായാലും നിഷേധവാക്യമായാലും രണ്ടും പ്രസ്താവനകളാണ്. ഇംഗ്ലീഷില്‍ നിഷേധവാക്യം ഉണ്ടാക്കുന്നതിന് ക്രിയയ്ക്കുമുമ്പ് do not എന്നു ചേര്‍ക്കണം.
  
 തന്നിരിക്കുന്ന ഉദാഹരണങ്ങളില്‍ affirmative sentence ന്റെ അര്‍ത്ഥത്തിനുനേരെ എതിരായ അര്‍ത്ഥമാണ് നെഗറ്റീവ് സെന്റന്‍സില്‍ കിട്ടുന്നത്. എന്നാല്‍ അര്‍ത്ഥത്തിന് യാതൊരു വ്യത്യാസവും കൂടാതെ affirmative sentence-നെ negative sentence ആയും negative sentence-നെ affirmative sentence ആയും മാറ്റാം.
  
 e.g:    Hari loved his father.
           ഹരി അവന്റെ അച്ഛനെ സ്‌നേഹിച്ചു.
             ഇത് affirmative ആണ്.
      
         Hari did not love his father.
        ഹരി അവന്റെ അച്ഛനെ സ്‌നേഹിച്ചില്ല.
        ഇത് negative sentence ആണ്. പക്ഷേ അര്‍ത്ഥം മാറിപ്പോയി.
        Hari was not without love for his father.
       ഹരി അവന്റെ അച്ഛനോട് സ്‌നേഹമില്ലാത്തവനല്ലായിരുന്നു.
ഈ വാക്യം ശ്രദ്ധിക്കുക.
 Hari was without love for his father, എന്നുപറഞ്ഞാല്‍ അച്ഛനോട് സ്‌നേഹമില്ലാത്തവന്‍ എന്നാകും. not എന്ന പദം  ഇടയ്ക്ക് ചേര്‍ത്താല്‍ ‘not without love’ 'സ്‌നേഹമില്ലാത്തവനല്ല' എന്ന അര്‍ത്ഥം കിട്ടുന്നു.
  
 Affirmative-ലുള്ള sentence-നെ negative-ലേയ്ക്ക് മാറ്റാന്‍ simple sentence ആണ് നാം ഉപയോഗിച്ചത്. ഇനി അവയെ Complex sentence ആക്കി മാറ്റുന്നതെങ്ങനെ എന്നുനോക്കാം. നാം ആദ്യം പഠിച്ച ഉദാഹരണം തന്നെയാകട്ടെ
    
 ‘Hari was not without love for his father’.
  
 ഈ വാക്യത്തെ,    Hari was not a boy who did not love his father എന്നു മാറ്റാം. ഇത് Complex sentence ആണ്.
ഇതിന്റെ അര്‍ത്ഥം, ''ഹരി അവന്റെ അച്ഛനെ സ്‌നേഹിക്കാത്ത കുട്ടിയല്ലായിരുന്നു'' എന്നാണ്. ഇങ്ങനെ affirmative-ലുള്ള ഒരു simple sentence-നെ negative-ലുള്ള ഒരു complex sentence ആയി മാറ്റിയിട്ടുള്ള ചില

ഉദാഹരണങ്ങള്‍ നോക്കാം.

1.    I loved my pets.  
       I was not a man who did not love his pets.

2.    The teacher loved his students.
    The teacher was not a man who did not love his students.
    
മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ ഉപയോഗിച്ച ക്രിയാപദം ‘love’ ആണ്. ഈ പദത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അതിന്റെ ക്രിയാരൂപവും (verbal form) നാമരൂപവും (noun form) ഒന്നുതന്നെയാണ്. ഇങ്ങനെ രണ്ടു രൂപങ്ങള്‍ ഒന്നായിരിക്കുന്ന വാക്കുകള്‍ വരുമ്പോള്‍ മാത്രമേ negative വാക്യങ്ങളില്‍ മേല്‍പ്രസ്താവിച്ച രണ്ടു രൂപങ്ങള്‍ സാദ്ധ്യമാവുകയുള്ളു.
i.e.,      Hari was not without love for his father.   
           Hari was not a boy who did not love his father.
  
 അല്ലാത്ത ക്രിയകള്‍ വരുമ്പോള്‍ രണ്ടാമത്തെ രൂപത്തില്‍ മാത്രമേ negative വാക്യങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ.
  
 e.g:
    A: I see a picture.
    B: I am not one who does not see a picture.
    A: A horse runs.
    B: A horse is not one that does not run.


SOURCE :BRILLIANCE COLLEGE ONLINE COACHING