ശിശു മനഃശാസ്ത്രം
I. ജനന പൂര്‍വ്വ ഘട്ടം(Prenatal Period)
ഗര്‍ഭപാത്രത്തില്‍ വച്ചുള്ള ശിശുവികസനം അതിന്റെ സമ്പൂര്‍ണ്ണ വികസനത്തിലെ സുപ്രധാന ഘട്ടമാണ്
- ജനന പൂര്‍വ്വഘട്ടം ഗര്‍ഭധാരണം തൊട്ട് ജനനസമയം വരെയുള്ള 280 ദിവസമാണ്
- ഈ ഘട്ടത്തെ മൂന്നായി തിരിച്ചിരിക്കുന്നു
1. ജീവസ്ഫുരണ ഘട്ടം
2. ഭ്രൂണ ഘട്ടം
3. ഗര്‍ഭവസ്ഥ ശൈശവഘട്ടം
- ഗര്‍ഭധാരണം തൊട്ട് രണ്ടാഴ്ച പൂര്‍ത്തിയാകും വരെയുള്ള സമയം ജീവസ്ഫുരണ ഘട്ടം
- രണ്ടാഴ്ച തൊട്ട് രണ്ടുമാസം പൂര്‍ത്തിയാകുന്നതു വരെയുള്ള സമയമാണ് ഭ്രൂണഘട്ടം
- ഗര്‍ഭാവസ്ഥ ശൈശവഘട്ടം രണ്ടുമാസം മുതല്‍ ജനനസമയം വരെ നീളുന്നു
- ഗര്‍ഭപാത്രത്തിന്റെ ശിശുവിന്റെ വളര്‍ച്ചയില്‍ രണ്ടു തരത്തിലുള്ള വികസനം ദൃശ്യമാകുന്നു.ഘടനാ പരവും,ധര്‍മ്മ പരവും
- ഗര്‍ഭസ്ഥ ശിശുവിന്റെ വികസനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ചിലതാണ് അമ്മയുടെ ആരോഗ്യം,ആഹാരം,വൈകാരികാനുഭവങ്ങള്‍,ആഗ്രഹങ്ങള്‍ എന്നിവ
II. ശൈശവം(Infancy)
- കുട്ടിയുടെ ജീവിതത്തിലെ ആദ്യ മൂന്ന് വര്‍ഷമാണ് ശൈശവം.ആദ്യ രണ്ടാഴ്ച വരെ നവജാത ശിശുവിന്റെ ജീവിതഘട്ടം(Neo Natal Period).
- മൂന്നാഴ്ച മുതല്‍ മൂന്നു വയസ്സാകും വരെയുള്ളത് ബേബി ഹുഡ്(Baby hood).ഈ കാലത്ത് ശിശു പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുകയും അങ്ങനെ സ്വാശ്രയ ജീവിതത്തിനുള്ള ശേഷി വികസിപ്പിക്കുകയും ചെയ്യുന്നു.
1. ചാലകവും ചാലകശേഷീപരവുമായ വികസനം
i) ഈ ഘട്ടത്തില്‍ കായിക വികസനം ദ്രുതഗതിയില്‍ നടക്കുന്നു
ii) ശരീര ധര്‍മ്മങ്ങള്‍ നിയന്ത്രിതവും സ്ഥിരവും ആകുന്നു
2. വൈകാരിക വികസനം
i) തുടക്കത്തില്‍ വികാര പ്രകടനത്തിന് ഒരു മാര്‍ഗമേയുള്ളൂ.(കരച്ചില്‍)
ii) പില്‍ക്കാലത്ത് ആനന്ദം,അസ്വാസ്ഥ്യം തുടങ്ങിയ രണ്ട് വികാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു
3. ബൗദ്ധിക വികസനം
i) ഒരു മാസം മുതല്‍ മൂന്ന് മാസം വരെ ശാരീരക ചലനങ്ങളുടെ ഒത്തിണക്കവും നിയന്ത്രണവും ക്രമേണ വികസിക്കുന്നു.
4. സാമൂഹികവും സാന്മാര്‍ഗ്ഗികവുമായ വികസനം
i) അമ്മയാണ് ശിശുവിന്റെ ആദ്യത്തെ സാമൂഹ്യവല്‍ക്കരണ സഹായി.
ii) ശൈശവഘട്ടത്തിന്റെ അവസാനത്തോടെ കുട്ടി മറ്റു ശിശുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു
5. ഭാഷാ വികസനം
i) പത്തു മാസത്തില്‍ ആദ്യത്തെ വാക്ക് ഉച്ചരിക്കുന്ന കുട്ടി ഒരു വയസ്സാകുന്നതോടെ മൂന്നോ നാലോ വാക്ക് ഉച്ചരിക്കും
ii) ബുദ്ധിയും ഭാഷാവികസനവുമായി അധിക സഹസംബന്ധം ഉണ്ട്.
III. ആദ്യ ബാല്യ കാലം(വിദ്യാലയ പൂര്‍വ്വ കാലം- 3 മുതല്‍ 6 വയസ്സു വരെ)
- ആദ്യകാല ബാല്യം കളിപ്പാട്ടങ്ങളുടെ കാലം(Toy age) എന്ന് വിശേഷിപ്പിക്കാറുണ്ട്.
- ആദ്യകാലബാല്യത്തെ ഒരു പ്രശ്‌നകാലഘട്ടമായി കാണുന്നു.മനഃശാസ്ത്രജ്ഞര്‍ ഈ കാലത്തെ സംഘബന്ധ പൂര്‍വ്വകാലം എന്നും വിളിക്കാറുണ്ട്.
- വിദ്യാഭ്യാസപരമായി ഇതാണ് ഏറ്റവും പ്രധാനവും സ്വാധീനക്ഷമവുമായ കാലം
- സ്വഭാവരൂപവത്കരണത്തിലും,വ്യക്തിത്വ വികസനത്തിലും ഈ ഘട്ടം വലിയ പങ്കു വഹിക്കുന്നു
1. കായികവും ചാലക ശേഷീപരവുമായ വികസനം
i) ഇന്ദ്രിയങ്ങളുടെയും പേശികളുടെയും ശക്തവും വൈവിധ്യമുള്ളതുമായ പ്രവര്‍ത്തനങ്ങളുടെ കാലമാണിത്.
ii) ദ്രുതഗതിയിലുള്ള പരിപക്വനവും പേശീവികസനവും നടക്കുന്നു.
2. വൈകാരിക വികസനം
i) ശിശുവിന്റെ വൈകാരിക വ്യവഹാരം ലജ്ജ,ഉത്കണ്ഠ,ഈര്‍ഷ്യ,പ്രതീക്ഷ,നിരാശ,പ്രിയം എന്നിങ്ങനെ വ്യതിരിക്തമാകുന്നു.ഇതിനെ നാര്‍സിസത്തിന്റെ കാലഘട്ടം എന്നും വിളിക്കുന്നു.
ii) വികാരപ്രകടനം നിയന്തിതമാകുന്നു.
iii) വിധേയത്വവും അധീശത്വവും മാറി മാറി പ്രത്യക്ഷപ്പെടും
iv) വികാരങ്ങള്‍,തീവ്ര വികാരങ്ങള്‍ ആയി രൂപപ്പെടുന്നു.
3. ബൗദ്ധിക വികസനം
i) ഒട്ടേറെ വിജ്ഞആനം ആര്‍ജിക്കുന്നു.
ii) വായനയുടെയും എഴുത്തിന്റെയും ബാലപാഠങ്ങള്‍ അഭ്യസിക്കുന്നു.
iii) ജിജ്ഞാസ,നിര്‍മ്മാണപരത,ശേഖരണ പ്രവണത,കളിയിലുള്ള ആന്തരിക താല്‍പ്പര്യം എന്നിവ പ്രവര്‍ത്തിക്കുന്നു.
iv) അയഥാര്‍ത്ഥ ഭാവനയുടെ കാലം
4. സാമൂഹികവും സാന്മാര്‍ഗികവുമായ വികസനം
i) കുടുംബമാണ് കുട്ടിയുടെ സാമൂഹിക വ്യവഹാര മേഖല
ii) നഴ്‌സറിയില്‍ കുട്ടി കൂട്ടുകാരെ കണ്ടെത്താനും ചങ്ങാത്തം കൂടാനും തുടങ്ങുന്നു.
iii) കുട്ടി സഹകരണവും,അനുകമ്പയും,സാമൂഹികാംഗീകാരവും,കലഹവും,കളിയാക്കലും,വഴക്കടിക്കലും,ശത്രുതയുമൊക്കെ ഉള്‍പ്പെട്ട സങ്കീര്‍ണ്ണമായ സാമൂഹിക വ്യവഹാരശൈലി ആര്‍ജ്ജിക്കുന്നു.
5. ഭാഷാ വികസനം
i) പദാവലി വളരെപ്പെട്ടെന്നു വികസിക്കുന്നു
ii) അര്‍ത്ഥമുള്ള വാചകങ്ങളും വാക്യങ്ങളും നിര്‍മ്മിക്കുന്നു
iii) ആശയ വിനിമയം എളുപ്പത്തില്‍ നടത്താനുള്ള കഴിവ് ആര്‍ജ്ജിക്കുന്നു
IV. പില്‍ക്കാല ബാല്യം(പ്രാഥമിക വിദ്യാലയ ഘട്ടം-6 മുതല്‍ 12 വയസ്സു വരെ)
- പില്‍ക്കാല ബാല്യത്തില്‍ കുട്ടികള്‍ മുഖ്യമായ പരിഗണന നല്‍കുന്നത് സമവയസ്‌കരില്‍ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
- മനഃശാസ്ത്രജ്ഞന്‍ പില്‍ക്കാല ബാല്യത്തെ പൊരുത്തപ്പെടലിന്റെ കാലം(Age of conformity) എന്നു വിളിക്കുന്നു.
- പ്രാഥമിക വിദ്യാഭ്യാസ കാലമായ ഇതിനെ സംഘബന്ധങ്ങളുടെ കാലം എന്നു വിളിക്കുന്നു.ഈ ഘട്ടത്തില്‍ വളര്‍ച്ച മന്ദഗതിയിലും ഒരേ തോതിലും ആയിരിക്കും.
- ഈ ഘട്ടം അന്തര്‍ലീന ഘട്ടം എന്നും അറിയപ്പെടുന്നു.ലൈംഗിക മേഖലയൊഴികെ മറ്റെല്ലാ കാര്യങ്ങളിലും കുട്ടി പരിപക്വത ആര്‍ജ്ജിക്കുന്നു.
1. കായികവും ചാലകശേഷി പരവുമായ വികസനം
i) പ്രാഥമിക ദന്തങ്ങള്‍ പോയി സ്ഥിര ദന്തങ്ങള്‍ ഉണ്ടാകുന്നു.
ii) അസ്ഥികള്‍ ശക്തമായി,പൊക്കവും തൂക്കവും വര്‍ദ്ധിക്കുന്നു.
iii) കായിക വികസനവും നൈപുണിയും സഹനശേഷിയും വര്‍ദ്ധിക്കുന്നു.
2. വൈകാരിക വികസനം
i) വൈകാരിക പ്രകടനം നിയന്ത്രിക്കാന്‍ പഠിക്കുന്നു.
ii) കുട്ടി മോഹഭംഗങ്ങള്‍ക്കു വിധേയമാകുന്നു
iii) അംഗീകാരം കിട്ടാനുള്ള ആഗ്രഹം വളരുന്നു
3. ബൗദ്ധിക വികസനം
i) നിരീക്ഷണം,ശ്രദ്ധ,യുക്തി ചിന്തനം,ഗുണാത്മക ചിന്തനം എന്നിവയ്ക്കുള്ള ശേഷി വികസിക്കുന്നു.
ii) ഇന്ദ്രിയ ക്ഷമത അതി വികസിതമാകുന്നു
iii) കായികവും ബൗദ്ധികവുമായ സ്ഥിരത കൈ വരുന്നു
4. സാമൂഹികവും സാന്മാര്‍ഗികവുമായ വികസനം
i) സഹകരണം സംഘബോധം തുടങ്ങിയ സാമൂഹ്യ സവിശേഷതകള്‍ വികസിതമാകുന്നു
V. കൗമാരം (12 വയസ്സു മുതല്‍ 19 വയസ്സു വരെ)
- കൗമാര കാലഘട്ടത്തെ ജീവിതത്തിന്റെ വസന്തകാലഘട്ടം എന്നറിയപ്പെടുന്നു
- ഈ കാലഘട്ടം ചിന്താ കുഴപ്പങ്ങളും പിരിമുറുക്കത്തിന്റെയും മോഹഭംഗങ്ങളും ഉണ്ടാകുന്നു.അതിനാല്‍ ഈ കാലഘട്ടത്തെ പിരിമുറുക്കത്തിന്റെയും ഞെരുക്കതത്തിന്റെയും കാലഘട്ടം എന്നു പറയുന്നു.
i) കൗമാരം പരിവര്‍ത്തനത്തിന്റെ കാലം(Period of Transition) എന്നറിയപ്പെടുന്നു.
ii) ഈ കാലഘട്ടം ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലമെന്നും ക്ഷോഭത്തിന്റെയും സ്പര്‍ദ്ധയുടെയും കാലമെന്നും Stanley Hall വിളിച്ചു.
iii) ഹോളിംഗ് വര്‍ത്ത് ഈ കാലത്തെ താല്‍ക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം(Temporary insanity) എന്നു വിളിക്കുന്നു.
1. കായികവും ചാലക ശേഷീപരവുമായ വികസനം
i) അതിവേഗ ശാരീരിക വികസനം
ii) ഗ്രന്ഥികള്‍ പരമാവധി സജീവമാകും.
2. വൈകാരിക വികസനം
i) ഉത്കണ്ഠ,ഭയം,സ്‌നേഹം,കോപം തുടങ്ങിയ വികാരങ്ങള്‍ തീക്ഷ്ണമാകുന്നു.
ii) അമിതമായ ആത്മവിശ്വാസം കാണിക്കുന്നു.
3. ബൗദ്ധിക വികസനം
i) നിരൂപണാത്മക ചിന്തനം,യുക്തി ചിന്തനം,ഗുണാത്മക യുക്തി ചിന്തനം തുടങ്ങിയ ബൗദ്ധിക ശേഷികള്‍ വികസിക്കുന്നു.
ii) ശ്രദ്ധയുടെ വ്യാപ്തി ഏറുന്നു
iii) ഗ്രഹണത്തിന്റെ ആഴം വര്‍ദ്ധിക്കുന്നു.
iv) സ്മരണയുടെ പ്രവര്‍ത്തനം കൂര്‍മ്മമാകുന്നു.
v) താല്‍പ്പര്യങ്ങളുടെ മേഖല വിപുലമാവുന്നു.
4. സാമൂഹികവും സാന്മാര്‍ഗികവുമായ വികസനം
i) സമവയസ്‌ക സംഘത്തിന്റെ വര്‍ദ്ധിച്ച സ്വാധീനം ഉയര്‍ന്ന സാമൂഹ്യ ബോധം വികസിപ്പിച്ചെടുക്കുന്നു.
ii) സര്‍ഗ്ഗപരത വികസിക്കുന്നു.
iii) നന്മ തിന്മകള്‍ വേര്‍തിരിച്ചറിയാനുള്ള ശേഷി കൈവരുന്നു
VI. പ്രായപൂര്‍ത്തി(ജീവിതത്തില്‍ ഏറ്റവും ദീര്‍ഘമായ കാലഘട്ടം-Adulthood)
- പ്രായപൂര്‍ത്തി കൈവന്ന സാധാരണ വ്യക്തി ശേഷിയുള്ളവനും സ്വതന്ത്രമായി തീരുമാനങ്ങളെടുത്തു പ്രവര്‍ത്തിക്കുന്നവനും ആയിരിക്കും.
വികസനത്തിന്റെ വിവിധ വശങ്ങള്‍
- കായിക വികസനവും ചാലകശേഷിയുടെ വികസനവും
- വൈകാരിക വികസനം
- ബൗദ്ധിക വികസനം
- സാമൂഹികവും സാന്മാര്‍ഗികവുമായ വികസനം
- ഭാഷാപരമായ വികസനം
വികസനങ്ങളുടെ വിവിധ ഘട്ടങ്ങളിലെ വികസനോന്മുഖ പ്രവൃത്തികളുടെ ഒരു പട്ടിക അഥവാ രൂപ മാതൃക ആവിഷ്‌കരിച്ചത് ഹാവിംഗസ്റ്റാണ്.
SOURCE :B.C