KTET NOTES MATHS CATOGRY 1 AND 2
ഭിന്നസംഖ്യകളില്‍ '-' എന്ന ചിഹ്നത്തിന് മുകളില്‍ വരുന്നതിനെ അംശം (Numerator) എന്നും താഴെ വരുന്നതിനെ ഛേദം (Denominator) എന്നുമാണറിയപ്പെടുന്നത്. ഭിന്നസംഖ്യകള്‍ പ്രധാനമായും മൂന്നുവിധമാണ്.
1. സാധാരണഭിന്നം (Proper Fraction)
അംശം ഛേദത്തിനേക്കാള്‍ കുറവായ ഭിന്നസംഖ്യയെ സാധാരണഭിന്നം (Proper Fraction) എന്നു പറയുന്നു.
2. വിഷമഭിന്നം (Improper Fraction)
അംശം, ഛേദത്തിനേക്കാള്‍ കൂടുതലായ ഭിന്നസംഖ്യയാണ് വിഷമഭിന്നം എന്നു പറയുന്നത്.
3. മിശ്രഭിന്നം (Mixed Fraction)
ഒരു പൂര്‍ണ്ണസംഖ്യാഭാഗവും ഒരു സാധാരണഭിന്നവും ഉള്‍പ്പെടുന്ന ഭിന്നസംഖ്യയെ മിശ്രഭിന്നം എന്നു പറയുന്നു.
മിശ്രഭിന്നത്തെ വിഷമഭിന്നമാക്കുന്ന വിധം
മിശ്രഭിന്നത്തിന്റെ പൂര്‍ണ്ണസംഖ്യാഭാഗവും ഛേദവും തമ്മില്‍ ഗുണിച്ച് ആ ഫലത്തിനെ അംശത്തിനോട് കൂട്ടി കിട്ടുന്നതായിരിക്കും വിഷമഭിന്നത്തിന്റെ അംശം. മിശ്രഭിന്നത്തിന്റെ ഛേദം തന്നെയായിരിക്കും വിഷമഭിന്നത്തിന്റേയും ഛേദം.

വിഷമഭിന്നത്തിനെ മിശ്രഭിന്നമാക്കുന്നവിധം
വിഷമഭിന്നത്തിനെ മിശ്രഭിന്നമാക്കുന്നതിന് അംശത്തിനെ ഛേദം കൊണ്ട് ഹരിച്ച് ഹരണഫലം പൂര്‍ണ്ണസംഖ്യാ ഭാഗമായും ശിഷ്ടം അംശമായും വിഷമഭിന്നത്തിന്റെ ഛേദം മിശ്രഭിന്നത്തിന്റേയും ഛേദമായും എഴുതുന്നു.
SOURCE :BRILLIANCE COLLEGE (SOURCE WHATSAPP)