KERALA TEACHER ELIGIBILITY TEST
CERTIFICATE VERIFICATION DETAILS
ആദ്യത്തേത് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനാണ്.. നിങ്ങള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ അധികാരിയുടെ ഒാഫീസില്‍ വച്ച് നടക്കുന്ന വെരിഫിക്കേഷന്റെ തീയ്യതിയും സമയവും വൈകാതെ തന്നെ പത്രമാധ്യങ്ങള്‍ വഴി അറിയിക്കും..
വെരിഫിക്കേഷന്‍ സമയത്ത് താഴെ പറയുന്നവയുടെ പകര്‍പ്പും ഒറിജിനലും കൊണ്ടുപോകേണ്ടതാണ്..
1- ഹാള്‍ ടിക്കറ്റ്
2- SSLC Book
3- +2 certificate
4- Degree original certificate & Marklist
5- BEd original and marklist
6- PG ഉണ്ടെങ്കില്‍ അതും
7- സംവരണ ആനുകൂല്യത്തില്‍ വിജയിച്ചവര്‍ അത് തെളിയിക്കാനുള്ള ഏതെങ്കിലും രേഖ..
BEd ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് BEd സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനുശേഷം മാത്രമേ KTET സര്‍ട്ടിഫിക്കറ്റും നല്‍കുകയുള്ളു.. പക്ഷേ *വെരിഫിക്കേഷന്‍ സമയത്ത് നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്..*
വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ മുകളില്‍ പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുടെയെല്ലാം പകര്‍പ്പ് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിക്കും..
പിന്നെ കുറച്ച് മാസം കഴിഞ്ഞതിനു ശേഷമായിരിക്കും KTET സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ഇൗ വിവരം പത്രമാധ്യമങ്ങള്‍ വഴി അറിയിക്കും. ആ സമയത്ത് ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുപോവേണ്ടതാണ്..
3 മാസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. അല്ലാത്ത പക്ഷം പിഴ ഇൗടാക്കുന്നതാണ്..
WWW.FOCUSTET.BLOGSPOT.IN