Question Tag

An assertive sentence makes a statement, but to give it added force, we often attach a condensed question to it.  This is called a Question Tag or Tag Question.

    ഒരു സാധാരണ statement നോടു കൂടി അവയുടെ അവസാന ഭാഗത്ത് ചേര്‍ക്കുന്ന ചുരുങ്ങിയ ചോദ്യങ്ങള്‍ക്ക് tag question എന്നു പറയുന്നു.

    eg:He is not well, is he?

Statement ലെ സഹായകക്രിയ (auxiliary verb) Positive ആണെങ്കില്‍ question tag ല്‍ negative    ആയും, negative ആണെങ്കില്‍ Positive ആയും ആവര്‍ത്തിക്കണം. 
 അവസാനം ചോദ്യചിഹ്നം (?) ചേര്‍ക്കുകയും ചെയ്യുക.

1.    Positive statement ന് negative tag ഉം, negative statement ന് positive tag ഉം ചേര്‍ക്കണം.

    eg:  He went away, didn’t he?
          Ann hasn’t come back yet, has she?

    ഒരു negative tag ന്  ‘yes’ എന്ന ഉത്തരവും positive tag ന് ‘No’ എന്ന ഉത്തരവുമാണ് പ്രതീക്ഷിക്കുന്നത്.

    eg: His life is happy, isn’t it?
          Yes, it is.
          He won’t help us, will he?
          No, he won’t.

2.    Statement ലെ verb, tag ല്‍ ആവര്‍ത്തിക്കുന്നു.  Auxiliary verbs ആണെങ്കില്‍ അവയും, അതല്ലെങ്കില്‍   do വിന്റെ ഉചിതമായ രൂപവും ചേര്‍ക്കണം.

    eg: She can sing well, can’t she?
          She swims well, doesn’t she?

3.    Statement ലുള്ള അതേ tense തന്നെ tag ലും വേണം.

    eg:They were very sad, weren’t they?
          I am not late, am I?

4.    Tag question, statement ന്റെ ഭാഗമാണ്, അതിനാല്‍ comma (,) യ്ക്കു ശേഷം tag ചേര്‍ക്കണം.

    eg:She likes sewing, doesn’t she?

5.    നാമങ്ങള്‍ statement ല്‍ subject ആയി വരുമ്പോള്‍ അവയുടെ pronoun രൂപങ്ങള്‍ tag ല്‍ വരണം.

    eg: We are not late, are we?
          Roshan has come, hasn’t he?

6.    രണ്ടോ അതില്‍ കൂടുതലോ auxiliary verbs statement ലുണ്ടെങ്കില്‍ ആദ്യത്തെ auxiliary verb ആണ് കണക്കിലെടുക്കേണ്ടത്.

    eg: He should have done it, shouldn’t he?
          He would be doing it, wouldn’t he?

7.    ‘I am’ എന്ന phrase ന്റെ tag aren’t I ആണ്.

    eg: I am right, aren’t I?

8.    Everyone, everybody എന്നിവയെല്ലാം singular ആണെങ്കിലും tag ചെയ്യുമ്പോള്‍ അവ plural ആയി ഉപയോഗിക്കുന്നു.

    eg:  Everyone was glad, weren’t they?
           Everybody must rest, mustn’t they?

9.    ‘One’ subject ആയിവരുമ്പോള്‍, tag ലും ‘one’ തന്നെ ഉപയോഗിക്കണം.

    eg: One has to be very cautious, hasn’t one?

10.    Let us (Let’s) എന്ന് തുടങ്ങുന്ന statement ന്, shall എന്ന tag ഉപയോഗിക്കണം.

    eg:Let us go out, shall we?

11.    A little, a few എന്നിവ positive ആണ്.  അവയ്ക്ക് negative tag വേണം.

    eg: A little learning is a dangerous thing, isn’t it?
          A few people attended the marriage, didn’t they?

12. Little, few, hardly, scarcely, rarely, barely എന്നിവ semi-negative പദങ്ങളാണ്. 
      എന്നാല്‍ tag ചെയ്യുമ്പോള്‍, അവ സമ്പൂര്‍ണ്ണ negative പദങ്ങളായി കരുതുന്നു. 
      അതിനാല്‍ positive ഉപയോഗിക്കണം.

    eg: He scarcely visits his village, does he?
          Few people were present, were they?
          Barely does he feed his horse, does he?

13.    This, that എന്നിവയില്‍ തുടങ്ങുന്ന statements ന് tag ല്‍ ‘it’ ചേര്‍ക്കണം.

    eg:  That was a fine race, wasn’t it?
            This is wonderful, isn’t it?

14.    There ല്‍ തുടങ്ങുന്ന subject ന്, അതു തന്നെ tag ല്‍ ഉപയോഗിക്കുന്നു.

    eg: There were twenty students in the class, weren’t there?

    Used to എന്ന് statement ല്‍ പ്രയോഗിക്കുമ്പോള്‍ didn’t എന്ന tag വേണം.

    eg: She used to sing well, didn’t she?

15.    Anyone, somebody, someone, no one, nobody, anybody, none, neither, none of എന്നിവക്ക് they tag ല്‍ ചേര്‍ക്കുന്നു.

    eg: Someone gave the correct answer, didn’t they?
          No one was injured, were they?

16.    Imperative sentence കള്‍ക്ക് will you? എന്ന് ചേര്‍ക്കണം, statement negative ആയാലും positive ആയാലും.

    eg:Read it aloud, will you?

    അല്പം കൂടി തിടുക്കം കാട്ടേണ്ട അവസരങ്ങളില്‍ negative tag ഉപയോഗിക്കുന്നു.

    eg: Be careful when you cross the road, won’t you?
          Make yourself comfortable, won’t you?

    ആക്ഷേപ സൂചനയുള്ള നിര്‍ദ്ദേശ വാക്യങ്ങളില്‍ can’t you എന്ന tag ഉപയോഗിക്കുന്നു.

    eg: Stop talking nonsense, can’t you?

17.    Simple past tense-ല്‍ ഉള്ള statement ല്‍ subject എന്തുതന്നെയായാലും, അവയില്‍ auxiliary verbs ഇല്ലാത്ത പക്ഷം, tag ല്‍ didn’t ഉപയോഗിക്കണം.

    eg: You came late, didn’t you?
         They live in the town, don’t they?
          She called me, didn’t she?

The adverb ‘only’ can take either positive tag, or a negative tag. Only എന്ന adverb നു ശേഷം positive tag ഉപയോഗിക്കാം, negative tag ഉം ഉപയോഗിക്കാം.

    Therewere only five students, were there?
    There were only five students, weren’t there?

 Personal Pronoun (I, we, you, he, she, it, they, one) വാക്യത്തിന്റെ subject ആയി വരുമ്പോള്‍ question tag ലും അതുതന്നെ ആവര്‍ത്തിക്കണം. ഏതെങ്കിലും noun അല്ലെങ്കില്‍ personal pronoun അല്ലാത്ത ഒരു pronoun subject ആയി വരികയാണെങ്കില്‍ tag ന്റെ subject he, she, it  അല്ലെങ്കില്‍ they ആയിരിക്കണം.

       He is a good fellow, isn’t he?

 വാക്യത്തിലെ verb ഒരു anomalous finite ആണെങ്കില്‍ tag ലെ verb അതുതന്നെയായിരിക്കും. Simple present tense ലെ simple past tense ലോ ഉള്ള സാധാരണ verb ആണ് വാക്യത്തിലെ verb എങ്കില്‍,  tag ലെ verb do, does അല്ലെങ്കില്‍ did  ആയിരിക്കും. വാക്യത്തിലെ verb ന് ഒന്നില്‍ കൂടുതല്‍ വാക്കുകളുണ്ടെങ്കില്‍ verb ലെ ആദ്യവാക്ക് tag ലെ verb ആയി ഉപയോഗിക്കുന്നു.

    He is very handsome, isn’t he?
    She sang well, didn’t she?
    A new bridge is being built, isn’t it?


INSTALL OUR ANDROID APP 
          INSTALL NOW