പഠനസിദ്ധാന്തങ്ങള്

KERALA TEACHER ELIGIBILITY TEST

www.focustet.blogspot.in

പഠനസിദ്ധാന്തങ്ങള്

വ്യവഹാരിക സിദ്ധാന്തങ്ങള്‍
വ്യാവഹാരിക സിദ്ധാന്തങ്ങള്‍ സഹചരത്വ സിദ്ധാന്തങ്ങള്‍ എന്നും അറിയപ്പെടുന്നു.വ്യാവഹാരിക സിദ്ധാന്തത്തിന്റെ പ്രധാന വക്താക്കളാണ് തോണ്‍ഡെക്ക്,പാവ്‌ലോവ് എന്നിവര്‍.
വ്യവഹാരിക സിദ്ധാന്തം ആവിഷ്‌കരിച്ചത് ജോണ്‍.ഡി.വാട്‌സണ്‍ ആണ്.
വ്യവഹാരിക ശാസ്ത്രമാണ് മനഃശാസ്ത്രമെന്നും മനുഷ്യനെ അവന്റെ സാഹചര്യത്തില്‍ മനസ്സിലാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മ്മമെന്നതുമായിരുന്നു വാട്‌സണിന്റെ അഭിപ്രായം
മനുഷ്യന്റെ എല്ലാ പെരുമാറ്റങ്ങളും ചോദക-പ്രതികരണങ്ങളാണെന്ന് മനസ്സിലാക്കി. വാട്‌സണ്‍ ചോദക പ്രതികരണ യൂണിറ്റുകള്‍ക്ക് റിഫ്‌ളക്‌സുകള്‍ എന്നു പേരു നല്‍കി.
 പൗരാണികാനുബന്ധ സിദ്ധാന്തം(Theory of classical conditioning)
പാവ്‌ലോവിന്റെ വളരെ പ്രശസ്തമായ വ്യവഹാരിക സിദ്ധാന്തമാണ് പൗരാണികാനുബന്ധ സിദ്ധാന്തം
ഈ സിദ്ധാന്തത്തിനാസ്പദമായ പരീക്ഷണങ്ങള്‍ നടത്തിയത് നായയിലായിരുന്നു.നല്‍കുന്ന ചോദകത്തിനനുസരിച്ച് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു പാവ്‌ലോവിന്റെ പരീക്ഷണങ്ങള്‍
നായയിലുണ്ടാകുന്ന ഒരു സ്വാഭാവിക ചോദക പ്രതികരണപ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഭക്ഷണം കാണുമ്പോള്‍ നായയില്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തില്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതുപോലെ ആഹാരത്തോടൊപ്പം മണി ശബ്ദം കേള്‍പ്പിച്ചപ്പോഴും ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു ക്രമേണ മണിശബ്ദം മാത്രം കേള്‍പ്പിക്കുമ്പോഴും നായയില്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി കാണാന് കഴിഞ്ഞു.ഇവിടെ ഭക്ഷണം സ്വാഭാവിക ചോദനവും മണിയൊച്ച കൃത്രിമ ചോദനവുമാണ്.
ഭക്ഷണത്തോടൊപ്പം മണിയൊച്ചയും കൂടി കേള്‍പ്പിക്കുമ്പോള്‍ ഒരു സ്വാഭാവിക ചോദനത്തെ കൃത്രിമ ചോദനവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.കൃത്രിമ ചോദനമായ മണിയൊച്ച സ്വാഭാവികമായ പ്രതികരണം നായയില്‍ സൃഷ്ടിക്കുന്നു.ഇത്തരത്തില്‍ കൃത്രിമ ചോദനമായി സ്വാഭാവിക ചോദനത്തെ ബന്ധപ്പെടുത്തിയുള്ള പഠനമാണ് അനുബന്ധ പഠനം.ഇവിടെ കൃത്രിമ ചോദനം സ്വാഭാവിക ചോദനത്തെ ആദേശം ചെയ്യുകയാണ് ചെയ്യുന്നത്.അതായത് കൃത്രിമ ചോദനം നൈസര്‍ഗിക ചോദനത്തിന്റെ ഫലം ഉളവാക്കുന്നു ആഹാരം കൊടുക്കാതെ മണിയടിക്കുക മാത്രം ചെയ്ത് ഉമിനീര്‍ സ്രാവം ഉണ്ടാക്കാന്‍ കഴിയാതെ വരുന്നതാണ് വിലോപം
നായയ്ക്ക് ആഹാരം നല്‍കാതെ മണിയടി ശബ്ദം മാത്രം കേള്‍പ്പിച്ച് ഉമിനീര്‍ സ്രാവ പ്രതികരണം ഇല്ലാതായി തീരുന്ന ഒരവസരത്തിനു ശേഷം കുറേ കഴിഞ്ഞ് മണിയടി കേള്‍ക്കുമ്പോള്‍ ഉമിനീര്‍ സ്രാവം വീണ്ടും ഉണ്ടാകുന്നതാണ് പുനപ്രാപ്തി
ശ്രമപരാജയ സിദ്ധാന്തം(ബന്ധ സിദ്ധാന്തം)(Connectionism)
എഡ്വേഡ് തോണ്‍ഡൈക്ക് ആവിഷ്‌കരിച്ച ചോദക പ്രതികരണ സിദ്ധാന്തമാണ് ശ്രമപരാജയ സിദ്ധാന്തം.
ശ്രമപരാജയ സിദ്ധാന്തം എന്ന പേരിലും അറിയപ്പെടുന്നു.
ശ്രമപരാജയ പരീക്ഷണങ്ങള്‍ തോണ്‍ഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു.ഭക്ഷണത്തിന്റെ സാന്നിദ്ധ്യവും അത് നേടിയെടുക്കാനുള്ള അഭിവാഞ്ഛയും പൂച്ചയിലുളവാകുന്ന പ്രതികരണങ്ങളുമായിരുന്നു പരീകഷണങ്ങള്‍ക്കടിസ്ഥാനം
ശ്രമപരാജയ പഠനങ്ങളില്‍ നിന്നും തോണ്‍ഡൈക്ക് ആവിഷ്‌കരിച്ച മൂന്ന് പഠന നിയമങ്ങള്‍
1.സന്നദ്ധതാ നിയമം(Law of Readiness)
2.ഫല നിയമം(Law of effect)
3.അഭ്യാസ നിയമം(Law of Exercise)

1. സന്നദ്ധതാ നിയമം
തോണ്‍ഡൈക്കിന്റെ അഭിപ്രായ പ്രകാരം സ്വയം സന്നദ്ധതയും താല്‍പ്പര്യവും ഉള്ള സമയമാണ് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യം
താല്‍പ്പര്യമില്ലെങ്കില്‍ പ്രവര്‍ത്തിക്കുക എന്നത് അസ്വാധ്വജനകമാണ്
എന്നാല്‍ സന്നദ്ധതയുള്ള സമയത്ത് പ്രവര്‍ത്തിക്കാതിരിക്കുന്നതും അതിലേറെ അസ്വാസ്ഥ്യകരമാണ്.

2. ഫല നിയമം
ഫല നിയമ പ്രകാരം ചോദക-പ്രതികരണങ്ങള്‍ തമ്മില്‍ കാര്യക്ഷമമായ ബന്ധം സ്ഥാപിതമാവുകയും തത്ഫലമായി വളരെ നല്ല ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
ചോദക പ്രേരിതമായ ഒരു പ്രതികരണം എത്ര കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്നുവോ അത്ര കൂടുതല്‍ അത് നിലനില്‍ക്കും എന്നാല്‍ അഭ്യാസം ലഭിക്കുന്നില്ലെങ്കില്‍ ആ ബന്ധം ശിഥിലമാകും ഈ നിയമമാണ് അഭ്യാസനിയമം

3.അഭ്യാസ നിയമം
ഒരു സന്ദര്‍ഭത്തിന്റെ പ്രതികരണം മറ്റ് ഘടകങ്ങള്‍ക്ക് മാറ്റമില്ലാതെ നിന്നാല്‍ അത് ആ സന്ദര്‍ഭവുമായി എത്ര തവണ ബന്ധിതമായി എന്നതിനെയും ആ ബന്ധത്തിന്റെ ശരാശരി ശക്തി,കാലദൈര്‍ഘ്യം എന്നിവയുമായിബന്ധിപ്പിക്കുന്നു
അഭ്യാസ നിയമത്തെ രണ്ടായി തിരിച്ചിട്ടുണ്ട്.പ്രയോഗ നിയമവും,പ്രയോഗരാഹിത്യ നിയമവും
തോണ്‍ഡൈക്കിന്റെ പഠന നിയമങ്ങള്‍ അറിയപ്പെട്ടത് പഠനത്രയം(Trilogy of learning) എന്നാണ്
 പ്രവര്‍ത്തനാനുബന്ധ സിദ്ധാന്തം(Theory of Operant Conditioning)
ഏതെങ്കിലും ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തിയെ അതുമായി ബന്ധപ്പെട്ട അനുബന്ധനത്തിന് വിധേയമാക്കുന്ന പ്രവൃത്തികളുടെ കൂട്ടമാണ് ഒപെരന്റ്
വാചികമായ സ്വഭാവങ്ങളുടെ വിശകലനത്തിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താം എന്ന് പറഞ്ഞത് സ്‌കിന്നര്‍
ദി ടെക്‌നോളജി ഓഫ് ടീച്ചിംഗ് സംബന്ധിച്ച രചനകളില്‍ വര്‍ത്തമാന കാലത്തെ വിദ്യാഭ്യാസത്തില്‍ അന്തര്‍ലീനമായിട്ടുള്ള തെറ്റിദ്ധാരണകള്‍ നീക്കുകയും,പ്രോഗ്രാമ്ഡ് ഇന്‍സ്ട്രക്ഷന്‍ എന്ന് അദ്ധേഹം വിളിച്ച സമ്പ്രദായം പ്രചരിപ്പിക്കുകയും ചെയ്തു.
പ്രബലന സിദ്ധാന്തം(Theory of Re-inforcement)
ഒരു പ്രതികരണം ഒരു ചോദകത്തെ പിന്തുടര്‍ന്ന് വരികയും തത്സമയം ഒരാവശ്യം ന്യൂനീകൃതമാവുകയും ചെയ്താല്‍ പില്‍ക്കാലത്ത് പ്രസ്തുത ബന്ധം ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കും എന്നാണ് പ്രബലന സിദ്ധാന്തം പറയുന്നത്.
 വൈജ്ഞാനിക സിദ്ധാന്തങ്ങള്‍
വൈജ്ഞാനിക സിദ്ധാന്തപ്രകാരം ഒരു വ്യക്തി വിജ്ഞാനത്തെ സ്വീകരിക്കുകയും ആ വിജ്ഞാനം വ്യക്തിയുടെ മനസ്സില്‍ പരിവര്‍ത്തനത്തിന് വിധേയമായി വര്‍ഗീകരിക്കപ്പെടുകയും ചെയ്യുന്നു.
പിയാഷെ,സുഷ്മാന്‍,അസുബെല്‍,ബ്രൂണര്‍ എന്നിവര്‍ വൈജ്ഞാനിക സിദ്ധാന്തത്തിന്റെ പ്രധാന പ്രയോക്താക്കളാണ്.
പിയാഷെ രൂപം നല്‍കിയ വൈജ്ഞാനിക സിദ്ധാന്തങ്ങളാണ് ജനറിക്ക് എപിസമോളജി
പിയാഷെയുടെ സിദ്ധാന്തപ്രകാരം ഒരു വ്യക്തിയുടെ വൈജ്ഞാനിക ഘടനയുടെ കാര്യക്ഷമത നിര്‍ണ്ണയിക്കുന്ന ഘടകം വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകമായ സ്‌കീമയാണ്.
സ്വീകരണ പഠനം അഥവാ അര്‍ത്ഥപൂര്‍ണ്ണമായ ഭാഷാപഠനത്തിന്റെ ഉപജ്ഞാതാവ് അസുബല്‍ ആണ്.
ഭാഷാ പഠനം,സ്വീകരണ പഠനം,വിശദീകരണ പഠനം എന്നീ സംജ്ഞകള്‍ ഊന്നിപ്പറഞ്ഞത് -അസുബല്‍
മനഃപാഠമാക്കല്‍ പഠിതാക്കളുടെ വിജ്ഞാനാര്‍ജ്ജന ശേഷികളെ നശിപ്പിക്കുന്നതിനും സ്വീകരിക്കുന്ന വിജ്ഞാനം മറന്നു പോകുന്നതിനും ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടിയത്-അസുബല്‍
അര്‍ത്ഥപൂര്‍ണ്ണമായ ഭാഷാപഠനം എങ്ങനെ നിര്‍വ്വഹിക്കണമെന്ന് വിശദമാക്കാന്‍ വേണ്ടി അസുബല്‍ രൂപകല്‍പ്പന ചെയ്ത അടിസ്ഥാന ധാരണയാണ് അഡ്വാന്‍സ്ഡ് ഓര്‍ഗനൈസര്‍.
പുതിയ പാഠ്യവസ്തുക്കളെ മുമ്പ് പഠിപ്പിച്ച പാഠ്യവസ്തുക്കളുമായി ബന്ധിപ്പിക്കുന്ന പാലമായാണ് അഡ്വാന്‍സ്ഡ് ഓര്‍ഗനൈസര്‍ വര്‍ത്തിക്കുന്നത്.
ക്ഷേത്രസിദ്ധാന്തം ആവിഷ്‌ക്കരിച്ചത് കര്‍ട്ട് ലെവിന്‍
വ്യക്തി ആന്തരികമായും ബാഹ്യമായും തല്‍സമയത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശക്തികളുടെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രവര്‍ത്തിയെ വിലയിരുത്തേണ്ടത്.
അസംഖ്യം ആകര്‍ഷണ വികര്‍ഷണ ശക്തികള്‍ അടങ്ങിയ ഒരു ജൈവ സ്ഥലമാണ് ക്ഷേത്രം
ക്ഷേത്രത്തിലെ കേന്ദ്രബിന്ദു വ്യക്തിയാണ്.
ക്ഷേത്ര സിദ്ധാന്തമനുസരിച്ച് ഒരു വ്യക്തിയുടെ ലക്ഷ്യത്തിലേക്ക് അയാളെ നയിക്കുന്നത് സദിശ ശക്തിയാണ്.
വ്യക്തിയുടെ ആവശ്യങ്ങള്‍ കഴിവുകള്‍ വീക്ഷണം അഥവാ പ്രത്യക്ഷണം,താല്‍പ്പര്യങ്ങള്‍,ലക്ഷ്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും അയാളുടെ വ്യക്തിത്വം
കര്‍ട്ട് ലെവിന്‍ മനഃശാസ്ത്രശാഖ അറിയപ്പെടുന്നത് ടോപ്പോളജിക്കല്‍ സൈക്കോളജി എന്നാണ്.
 ബന്ദൂരയുടെ സാമൂഹിക പഠന സിദ്ധാന്തം(Bandura's Social learning theory)
സാമൂഹിക പഠന സിദ്ധാന്തം കൊണ്ടുവന്നത് ബന്ദൂരയാണ്.എന്നാല്‍ അദ്ദേഹം പിന്നീട് ഈ സിദ്ധാന്തത്തിന്റെ പേര് സാമൂഹികജ്ഞാന സിദ്ധാന്തം എന്നാക്കി മാറ്റി.
ഈ സിദ്ധാന്തം വഴി മനുഷ്യര്‍ പരസ്പരം കാര്യങ്ങള്‍ എങ്ങനെ പഠിക്കുന്നു എന്നത് കണ്ടെത്താന്‍ ശ്രമിക്കുന്നു.നേരിട്ടുള്ള അനുഭവം,വഴിയുള്ള പഠനത്തെക്കുറിച്ചാണ് ഈ സിദ്ധാന്തം നിരീക്ഷിക്കുന്നത്.
ഒരു മനുഷ്യന്റെ വ്യക്തിത്വം അവന്റെ പെരുമാറ്റവും ചിന്തയും പരിസ്ഥിതിയും ചേര്‍ന്നാണ് രൂപപ്പെടുത്തുന്നത് എന്നാണ് ബന്ദൂര വിശ്വസിച്ചിരുന്നത്.
ജനിതകമായ പ്രവര്‍ത്തനത്തെക്കാള്‍ പരിസ്ഥിതിയാണ് ഒരാളുടെ പെരുമാറ്റം രൂപപ്പെടുന്നതില്‍ സഹായിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു
ബോബോ പാവ പരീക്ഷണം
ബോബോ പാവ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞനാണ് ആല്‍ബര്‍ട്ട് ബന്ദൂര.ബന്ദൂരയുടെ അഭിപ്രായത്തില്‍ മാതൃകാനുകരണം,പഠിതാക്കളുടെ സമ്പൂര്‍ണ്ണ വ്യവഹാരം വാര്‍ത്തെടുക്കുന്നതിനുള്ള കാര്യക്ഷമമായ തന്ത്രമാണ്.അനുകരിക്കാന്‍ പറ്റിയ ഉദാത്തമാതൃകകള്‍ തെരഞ്ഞെടുക്കാന്‍ പഠിതാക്കളെ സഹായിക്കലാവണം വിദ്യാഭ്യാസത്തിന്റെ ധര്‍മ്മം
ദൃശ്യമാധ്യമങ്ങളുടെയും ,മുതിര്‍ന്നവരുടെയും മാതാപിതാക്കളുടെയും പെരുമാറ്റരീതികളെയും കുട്ടികള്‍
അനുകരിക്കുകയോ അവലംബിക്കുകയോ ചെയ്യുമെന്ന് തെളിയിക്കാനാണ് ബന്ദൂര ബോബോ പാവ പരീക്ഷണം നടത്തിയത്.ക്രൂരതയും അക്രമവാസനയും സമൂഹമനസ്സിലേക്ക് കടന്നു വരുന്നതിന് ദൃശ്യമാധ്യമങ്ങള്‍ കാരണമാകുന്നു എന്ന് ബന്ദൂര തന്റെ പരീക്ഷണത്തിലൂടെ തെളിയിച്ചു.
സാമൂഹിക ജ്ഞാന സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങള്‍
1. മറ്റുള്ളവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുക വഴി നാം പഠിക്കുന്നു.ഇതാണ് നിരീക്ഷണ പഠനം
പ്രത്യേക പിന്‍ബലമില്ലാതെ തന്നെ ഒരു മാതൃകയുടെ സഹായത്തോടെ പഠനം സാധ്യമാണ്.
ഉദാ.ഫാഷന്‍ പ്രവണത
സാദൃശ്യ പഠനം വഴി പഠനം സാധ്യമാണ്.
ഉദാ.പാചകം നിരീക്ഷിച്ച് പഠിക്കുന്നു
മറ്റുള്ളവരെ നിരീക്ഷിച്ച് അവരുടെ പെരുമാറ്റം അതേപടി പകര്‍ത്താതെ നമ്മുടേതായ ഒരു ശൈലിയില്‍ അത് അനുകരിക്കുന്നു.
സാധാരണ രീതി അനുകരിക്കാന്‍ സാധ്യമാണ്.എന്നാല്‍ സങ്കീര്‍ണ്ണമായ പെരുമാറ്റം അനുകരിക്കാനായി പ്രത്യേകമായ നിര്‍ദ്ദേശങ്ങളും അഭ്യാസവും ആവശ്യമാണ്.

2. പരസ്പരമുള്ള കാര്യകാരണ ബന്ധം
പഠനം നിശ്ചയിക്കുന്ന മൂന്ന് ഘടകങ്ങളാണ്
A- വ്യക്തിത്വം
B - പരിസ്ഥിതി ഘടകം
C- പെരുമാറ്റം
പഠനത്തെ ഇവ മൂന്നും പ്രധാനമായും സ്വാധീനിക്കുന്നു.ഇവ പരസ്പരം സ്വാധീനിക്കുന്നു

3. പരോക്ഷ പഠനം
മറ്റുള്ളവരുടെ പെരുമാറ്റം നിരീക്ഷിക്കുക വഴി സ്വന്തം പെരുമാറ്റത്തിലുണ്ടാകുന്ന വ്യത്യാസം
ഉദാ.സുഹൃത്തിന് കൂടുതല്‍ മാര്‍ക്ക് കിട്ടിയാല്‍ കുട്ടി കഠിനമായി പഠിച്ച് കൂടുതല്‍ മാര്‍ക്ക് നേടാന്‍ ശ്രമിക്കുന്നു.

4. നിഷേധ പെരുമാറ്റം
മാതൃകയായ വ്യക്തി ശിക്ഷിക്കപ്പെടുന്നത് കാണുമ്പോള്‍ നിരീക്ഷകന്‍ മുന്‍പ് പഠിച്ച പെരുമാറ്റം കാണിക്കാതാകുന്നു.

5. അനിഷേധ പെരുമാറ്റം
മാതൃകയായ വ്യക്തിയെ ശിക്ഷിക്കുന്നത് കണ്ടാലും പെരുമാറ്റം മാറ്റാതിരിക്കുക

6. പ്രതികരണം സുഗമമാക്കുക(Response Facilitation)
നാം സ്വയം വിഭാവനം ചെയ്ത പെരുമാറ്റം മറ്റാരും ചെയ്യുന്നത് കാണാത്തതുവരെയും പുറത്തെടുക്കാതിരി
ക്കുക.
ഉദാ-കടലിലേക്ക് നാണയം എല്ലാവരും ഇടുന്നത് കണ്ടപ്പോള്‍ ഞാനും ഇട്ടു

7. കര്‍മ്മോന്മുഖനാകുക
~ഒരു മാതൃക പ്രയത്‌നശീലനായും,പ്രചോദകമായും പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ നിരീക്ഷകന്‍ സ്വയം
കര്‍മ്മോന്മുഖനാകുന്നു
മാതൃക ഫലപ്രദമാകാനുള്ള നാല് നിര്‍ദ്ദേശങ്ങള്‍
1. ശ്രദ്ധ-മാതൃകയെ ജാഗ്രതയോടെ നിരീക്ഷിക്കുക
2. ഓര്‍മ്മയില്‍ വയ്ക്കുക-നിരീക്ഷിച്ച പെരുമാറ്റം ഓര്‍മ്മിച്ച് വയ്ക്കുക
3. ചലന പ്രജനനം-നിരീക്ഷിച്ച പെരുമാറ്റം പുനഃസൃഷ്ടിക്കാന്‍ കഴിയും
4. പിന്‍ബലം
5. അധ്യാപകരും മാതാപിതാക്കളും കുട്ടികള്‍ക്ക് ഉത്തമ മാതൃകകളായിരിക്കണം.പെരുമാറ്റ വൈകല്യമുള്ളവരെ കുട്ടി മാതൃകയാക്കാതെ നോക്കണം